അണ്ടര്‍ 17 ലോകകപ്പ്: സ്പെയിന്‍-ഇംഗ്ലണ്ട് ഫൈനല്‍

0
42

മുംബൈ: അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനലില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. സെമിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാലിയെയാണ് സ്‌പെയിന്‍ തോല്പിച്ചത്. സ്‌പെയിനിനുവേണ്ടി ആബേല്‍ റൂയിസ് രണ്ടും ഫെറാന്‍ ടോറസ് ഒരു ഗോളും നേടി. ലസ്സാനയാണ് മാലിയുടെ ആശ്വാസ ഗോള്‍ നേടിയത്.

മറ്റൊരു സെമിയില്‍ ഇതേ സ്‌കോറിനാണ് ഇംഗ്ലണ്ട് ബ്രസീലിനെ തോല്പിച്ചത്. റ്യാന്‍ ബ്രിസ്റ്റ്യറിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് കരുത്തരായ ബ്രസീലിനെ മറികടന്നത്. 10, 39, 77 മിനിറ്റുകളിലാണ് ബ്രിസ്റ്റ്യര്‍ ഗോള്‍ നേടിയത്. ബ്രസീലിന്റെ ഗോള്‍ 21-ാം മിനിറ്റില്‍ വെസ്ലിയുടെ വകയായിരുന്നു.