
വാഷിങ്ടണ്‍: എച്ച്-1 ബി, എല്‍ 1 പോലുള്ള താത്കാലിക വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുകയാണ് അമേരിക്ക. അമേരിക്കയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന തൊഴില്‍ അന്വേഷകരെ ഇത് ബാധിക്കും. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് വിസ നയം തിരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വിസ ലഭിക്കാനുള്ള അതേ മാനദണ്ഡം തന്നെയാണ് പുതുക്കാനും. എന്നാല്‍ ഇനി മുതല്‍ ഓരോ തവണ പുതുക്കുമ്പോഴും വിസയ്ക്ക് അര്‍ഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന കമ്പനിയുടേതാകും. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് താത്കാലിക വിസകളാണ്.
ഇതോടെ പുതിയ അപേക്ഷയില്‍ അമേരിക്കയില്‍ തങ്ങുന്ന മറ്റു ഇന്ത്യക്കാരും ആശങ്കയിലാണ്. നിലവില്‍ വീസയുള്ളവര്‍ക്കും പുതിയ വ്യവസ്ഥ തിരിച്ചടിയാകുെം.