എസ് ബി ഐ അക്കൗണ്ട് ക്ലോസിങ് ഫീസ് ഒഴിവാക്കി

0
59

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന ചാര്‍ജ്ജ് എസ്ബിഐ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇതുവരെ അക്കൗണ്ട് ക്ലോസിംങിന് ബാങ്ക് 500 രൂപ ഈടാക്കിയിരുന്നു. മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഇടപാടുകാര്‍ക്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനോ ബേസിക് സേവിംങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറുന്നതിനോ ചാര്‍ജ് നല്‍കാതെ ഇപ്പോള്‍ സാധിക്കും.

 

ബേസിക് സേവിംങ്‌സ് ബാങ്ക് അക്കൗണ്ടിന് ചെക്ക് ബുക്ക് ലഭിക്കുകയില്ല. പക്ഷേ, റുപേ ഡെബിറ്റ് കാര്‍ഡും ഓണ്‍ലൈന്‍ സൗകര്യങ്ങളും ലഭിക്കും. പ്രായപൂര്‍ത്തിയാക്കത്തവര്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധനയും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.

പലതരത്തിലുള്ള അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കിയിരുന്ന ചാര്‍ജില്‍ 20-50 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഗ്രാമീണ നഗരങ്ങളില്‍ 1000 രൂപയും അര്‍ധനഗരങ്ങളില്‍ 2000 രൂപയുമാണ് മിനിമം ബാലന്‍സ്.