ഓഹരി സൂചികകള്‍ 105 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു

0
52


മുംബൈ: ഇന്ന് ഓഹരി സൂചികകളുടെ തുടക്കം നഷ്ടത്തിലായിരുന്നെങ്കിലും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 104.63 പോയന്റ് നേട്ടത്തില്‍ 33,147.13ലും നിഫ്റ്റി 48.40 പോയന്റ് ഉയര്‍ന്ന് 10,343.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐഒസി, സിപ്ല, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്സി, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.