കാര്‍ഷിക സഹായമായി കേരളത്തിനു 1600 കോടി രൂപ അനുവദിക്കാന്‍ എസ് ബി ഐ തീരുമാനം

0
52

തിരുവനന്തപുരം: കാര്‍ഷിക സാമ്പത്തിക സഹായമായി കേരളത്തിനു 1600 കോടി രൂപ അനുവദിക്കാന്‍ എസ് ബി ഐ തീരുമാനം.

കൃഷിമന്ത്രി വിഎസ് സുനില്‍കുമാറുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വായ്പാ കുടിശികയുടെ 50 ശതമാനം ഒരു തവണയായി അടച്ചാല്‍ ബാക്കി തുക ഇളവ് ചെയ്യാന്‍ തയ്യാറാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ കര്‍ഷകരുടെ ബാങ്കിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായാണ് എസ് ബി ഐ അധികൃതരുമായി കൃഷിവകുപ്പ് ചര്‍ച്ച നടത്തിയത്.

കര്‍ഷകരുടെ വായ്പ പദ്ധതികളിലും എസ് ബി ഐ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. വായ്പാ കുടിശിക വളരെ വേഗം അടയ്ക്കുമെന്നും മന്ത്രിയും കുടിശ്ശിക അടച്ചുതീര്‍ത്താല്‍ പുതിയ വായ്പ അനുദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എസ് ബി ഐ അധികൃതരും വ്യക്തമാക്കി.

കാര്‍ഷിക വായ്പകളില്‍ ഇളവ് അനുവദിക്കുമെന്ന എസ് ബി ഐ തീരുമാനം കര്‍ഷകര്‍ക്ക് ഗുണപ്രദമാണ്.