ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിപ്പിക്കാമെന്ന് സാമൂതിരി

0
51

കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിക്കാമെന്ന് കോഴിക്കോട് സാമൂതിരി. വിശ്വാസപൂര്‍വം ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് പ്രവേശനം നല്‍കണം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും അദ്ദേഹത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും നിലപാടറിയിച്ച് സാമൂതിരി.

സാമൂതിരിയുടെ പേഴ്‌സണല്‍ സെക്രട്ടറി ടി.ആര്‍.രാമവര്‍മ്മയാണ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദുക്കളായതുകൊണ്ട് മാറ്റി നിര്‍ത്തേണ്ടതില്ല. എന്നാല്‍ എല്ലാ അഹിന്ദുക്കളെയും പ്രവേശിപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും സാമൂതിരി വ്യക്തമാക്കി.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയായ കോഴിക്കോട് സാമൂതിരി അറിയിച്ചു.