ഗൗരിയുടെ മരണം: അധ്യാപികമാരെ അറസ്റ്റ് ചെയ്യുംവരെ നിരാഹാരം കിടക്കുമെന്ന് കുടുംബം

0
105


കൊല്ലം: കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച ഗൗരിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. പ്രതികളായ അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നവരെ സ്‌കൂളിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് ഇവരുടെ തീരുമാനം. നിരാഹാരം മറ്റെന്നാള്‍ തുടങ്ങും.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിമരിക്കുന്നത്. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി.

അതേസമയം, കേസില്‍ ആരോപണ വിധേയരായ സിന്ധു, ക്രസന്റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. സംഭവത്തിന് മുന്‍പ് സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നതും തുടര്‍ന്ന് കുട്ടി കെട്ടിടത്തിന്റെ മുകളിലേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.