ചൊവ്വ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ സമ്മാനം. നാസയുമായി സഹകരിച്ച് ഗൂഗിള്‍ അവതരിപ്പിക്കുന്ന ആക്സസ് മാര്‍സ് എന്ന വെബ്സൈറ്റാണ് ചൊവ്വയുടെ വിര്‍ച്വല്‍ റിയാലിറ്റി അനുഭവം നല്‍കുന്നത്. ക്രോം ബ്രൗസറിനുള്ളില് തന്നെ വിആര്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന വെബ് വിആര്‍ സാങ്കേതിക വിദ്യയിലാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. വിആര്‍ ഹെഡ്സെറ്റ് വഴിയും സ്മാര്‍ട്ട്ഫോണുകള്‍ വഴിയും ചൊവ്വയില്‍ പര്യടനം നടത്താം.
നാസയുടെ ക്യുരിയോസിറ്റി വാഹനം ചൊവ്വയില്‍ സഞ്ചരിച്ച് അവിടെ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗൂഗിള്‍ സ്ട്രീറ്റ്വ്യൂ സ്വഭാവത്തിലുള്ള കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സമ്മിശ്ര അനുഭവം നല്‍കുന്നതാണ് ഗൂഗിള്‍ ഒരുക്കുന്ന ചൊവ്വ പര്യടനം.