ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി; ഹര്‍ദിക് പട്ടേലിന് ജാമ്യം അനുവദിച്ചു

0
30

വിസ്‌നഗര്‍: ബി.ജെ.പി എം.എല്‍.എ റിഷികേശ് പട്ടേലിന്റെ ഓഫീസ് തകര്‍ത്ത കേസില്‍ പട്ട്യാധര്‍ നേതാവ് ഹര്‍ദിക് പട്ടേലിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 5000 രൂപയുടെ കരുതല്‍ തുകയിലാണ് ജാമ്യം. ഹര്‍ദികിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടും കോടതി റദ്ദാക്കി.

കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ബുധനാഴ്ച വിസ്‌നഗര്‍ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ പൊലീസിനു മുന്‍പില്‍ കീഴടങ്ങാന്‍ താന്‍ തയാറാണെന്ന് ബുധനാഴ്ച കോടതിയിലെത്തും മുന്‍പെ ഹര്‍ദിക് വ്യക്തമാക്കിയിരുന്നു. ഹര്‍ദിക് അടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. നവംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും.