തോമസ് ചാണ്ടിയെ സംരക്ഷിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

0
27

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ എല്‍.ഡി.എഫ് സംരക്ഷിക്കില്ലെന്ന് സൂചന നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ അതനുസരിച്ചുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധികാരമുള്ളതുകൊണ്ടാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്.

എല്ലാ നിയമ ലംഘനങ്ങളും ഒരുപോലെയാണ്. നിയമം തോമസ് ചാണ്ടിക്കും കാനം രാജേന്ദ്രനും അടക്കമുള്ള എല്ലാവര്‍ക്കും ഒരുപോലെയാണ്. നിയമം ലംഘിക്കപ്പെട്ടാല്‍ അതിനെ നേരിടാന്‍ വകുപ്പുകളുണ്ട്. എല്‍.ഡി.എഫ് നയങ്ങള്‍ക്ക് വിരുദ്ധമായി ആര് മുന്നോട്ടുപോയാലും സന്ധിചെയ്യില്ല. സി.പി.ഐ ഉള്‍പ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. നിയമം കര്‍ശനമായി നടപ്പാക്കുമെന്നും കാനം വ്യക്തമാക്കി.