ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പുതിയ അനുഭവമായിരുന്നു. ഇപ്പോളിതാ എന്തിരന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. റിലീസിന് മുമ്പായുള്ള ഓഡിയോ ലോഞ്ച് പ്രൗഢ ഗംഭീരമായി ദുബായില്‍ നടക്കും. എ.ആര് സംഗീതനിര്‍വഹണം നടത്തിയിരിക്കുന്ന 2.0യുടെ ഓഡിയോ ലോഞ്ച് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കമല്‍ഹാസനാണ് മുഖ്യാതിഥി.
ചിത്രീകരണം പൂര്‍ത്തിയായ 2.0യിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രജനീകാന്ത്, അക്ഷയ് കുമാര്‍, എമി ജാക്സ്ണ്‍, സംവിധായകന് ശങ്കര്‍ തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കും. ചിത്രത്തില്‍ അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ 2.0 ചരിത്രം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.