നോട്ട് നിരോധനത്തിന്റെ വാര്‍ഷികം വിഡ്ഢി ദിനമായി ആചരിക്കുമെന്ന് മുസ്ലീം ലീഗ്

0
69

കള്ളപ്പണം ഇല്ലാതാക്കാനായി ആരംഭിച്ച നോട്ട് നിരോധനത്തിന്റെ വാര്‍ഷികം വിഡ്ഢി ദിനമായി ആചരിക്കുമെന്ന് മുസ്ലീം ലീഗ്. മുസ്ലിം ലീഗിന്റെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗാണ് ഇത്തരത്തില്‍ ഒരു അനുസ്മരണം സംഘടിപ്പിക്കുന്നത്. ലീഗിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഡ്ഢിദിനാചരണം ഉണ്ടാകും. ഈയവസരത്തില്‍ ഭൂലോക വിഡ്ഢിപ്പട്ടം നരേന്ദ്ര മോദിക്ക് പ്രതീകാത്മകമായി സമ്മാനിക്കുകയും ചെയ്യും. മുസ്ലിം ലീഗിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ 8 കരിദിനമായാണ് ആചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നാണ് 500, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.