നോണ്‍ പ്രൊമോഷണല്‍ പോസ്റ്റുകളെ ഫേസ്ബുക്ക് ഒഴുവാക്കുന്നു

0
47

ന്യൂസ് ഫീഡില്‍ നിന്നും പണം നല്‍കാത്ത നോണ്‍ പ്രൊമോട്ടെഡ് ഫേസ്ബുക്ക് പോസ്റ്റുകളെ ഫേയ്‌സ്ബുക്ക് ഒഴുവാക്കുന്നു. ഇതിന്റെ പരീക്ഷണത്തിനായി സ്ലോവാക്യ, സെര്‍ബിയ, ശ്രീലങ്ക തുടങ്ങിയ ആറോളം രാജ്യങ്ങളില്‍ പുതിയ സംവിധാനം നിലവില്‍ വരുത്താനാണ് തീരുമാനം. ഈ മാറ്റത്തിലൂടെ സെക്കണ്ടറി ഫീഡായി മാറും നോണ്‍ പ്രൊമോട്ടസ്.

പുതിയ മാറ്റം പരീക്ഷിച്ച രാജ്യങ്ങളില്‍ ഒറ്റ രാത്രികൊണ്ട് 60 പ്രമുഖ ഫേസ്ബുക്ക് പേജുകളില്‍ 65 മുതല്‍ 75 ശതമാനം വരെ പേജ് റീച്ച് കുറഞ്ഞിട്ടുണ്ട്. 60 ശതമാനം ഫെയ്സ്ബുക്ക് പേജുകളാണ് സ്ലൊവാക്യയില്‍ നിന്നും മാത്രം ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്.

ചെറിയ സൈറ്റുകളിലേയ്ക്കുള്ള ട്രാഫിക്ക് നഷ്ടവും ഫേസ്ബുക്ക് എന്‍ഗേജ്മെന്റും കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു മാറ്റം സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്ന ചെറിയ പ്രസാധകരെ പ്രതികൂലമായി ബാധിക്കുമെന്ന സൂചനയാണിത്. എന്നാല്‍ വലിയ സൈറ്റുകളെ പ്രത്യക്ഷത്തില്‍ ഇത് ബാധിക്കുകയുമില്ല.

എന്നാല്‍ പണമടച്ച സൈറ്റുകള്‍കളുടെ പ്രമോഷന് ഇത് ബാധകമല്ല. ന്യൂസ് ഫീഡില്‍ അവ സാധാരണ പോലെതന്നെ ദൃശ്യമാകും. മാറ്റം വരുത്തുന്നത് പണമടക്കാത്ത ഫേസ്ബുക്ക് വീഡിയോകള്‍ അടങ്ങുന്ന സൈറ്റുകളെയാണ്. വലിയ സൈറ്റുകള്‍ക്ക് മാത്രം പ്രൊമോഷന്‍ നല്‍കുകയും ചെറിയ പ്രസാധകരെ പാടെ നശിപ്പിക്കുകയും ചെയ്യുന്ന നടപടിയാകും ഇത്.