പി.വി അന്‍വര്‍ അനധികൃതമായി കാര്‍ഷികേതര ഭൂമി കൈവശം വച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍

0
52

തിരുവനന്തപുരം: എം.എല്‍.എ പി.വി അന്‍വര്‍ അനധികൃതമായി കാര്‍ഷികേതര ഭൂമി കൈവശം വച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍. ഭൂപരിധി നിയമം ലംഘിച്ച് 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി കൈവശം വച്ചിരുന്നതായിയുള്ള തെളിവുകളാണ് ലഭിച്ചത്. മലപ്പുറത്തെ വിവരാകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്.

അന്‍വറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും വിവരാവകാശ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ അനുമതി ഉള്ളത്. ഇക്കാര്യങ്ങള്‍ പി.വി.അന്‍വര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവച്ചതായും കണ്ടെത്തി.

അന്‍വറിന്റെ കൈവശമുള്ള ഭൂമി കാര്‍ഷികേതര ആവശ്യത്തിനുള്ളതാണ്. ഭൂപരിധി നിയമം ലംഘിച്ചാല്‍ അനുവദിച്ച പരിധിയുടെ ശേഷിക്കുന്ന ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാനാവും. അന്‍വറിന്റെ കാര്യത്തില്‍ 188 ഏക്കര്‍ സര്‍ക്കാരിന് തിരിച്ചെടുക്കാനാവും. മാത്രമല്ല, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്‍ തീം പാര്‍ക്ക് പി.വി. അന്‍വറിന്റെയും പി.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റിന്റേതുമാണ്. പാര്‍ക്ക് നിലനില്‍ക്കുന്ന 11 ഏക്കറിന്റെ 60 ശതമാനവും അന്‍വറിന് അവകാശപ്പെട്ടതാണ്.