ഫിലിം ഫെസ്റ്റിവലില്‍ ചിത്രപ്രദര്‍ശനം

0
52

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള സിനിമയിലെ 45 പ്രമുഖ കലാകാരന്മാരുടെ പെയിന്റിംഗുകളുടെ പ്രദര്‍ശനം ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും.

കലാസാംസ്‌കാരിക സംഘടനയായ ദി ആര്‍ട്ട്‌സ് പെയ്‌സ് ഫൗണ്ടേഷന്‍ ബിയോണ്ട് ക്യാന്‍വാസ് 2017 എന്ന പേരിലാണ് അതിവിപുലമായ ചിത്രകലാപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

മലയാള സിനിമാലോകത്തെ ചിത്രകാരന്മാരും ചിത്രകാരികളും ഒത്തു ചേരുന്ന വര്‍ണ്ണാഭമായ ഉത്സവത്തിന് മാറ്റ് കൂട്ടാന്‍ സംവിധായകരും കലാസംവിധായകരും ഛായാഗ്രാഹകരും , ഗാനരചയിതാക്കളും, അഭിനേതാക്കളും പരസ്യകലാകാരന്മാരും വിശിഷ്ടവ്യക്തികളും പങ്കെടുക്കും.