ബേര്‍ണിഗ് വെല്‍സ്; ഐ.വി ശശിയുടെ സ്വപ്‌നസിനിമ പൂര്‍ത്തീകരിക്കുമെന്ന് നിര്‍മാതാവ്

0
42

അന്തരിച്ച പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ഐ.വി ശശിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബേര്‍ണിങ് വെല്‍സ് പൂര്‍ത്തിയാക്കുമെന്ന് നിര്‍മാതാവ് സോഹന്‍ റോയ്. നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഐ.വി ശശിയുടെ 7 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. എന്നാല്‍ തന്റെ സ്വപ്ന ചിത്രം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അദ്ദേഹം വിടവാങ്ങി.

എന്നാല്‍ ബേര്‍ണിഗ് വെല്‍സുമായി മുന്നോട്ട് പോകുമെന്നും, ഐ.വി ശശിയോടുള്ള ആദരാഞ്ജലിയായിരിക്കും ചിത്രമെന്നും സോഹന്‍ റോയ് അറിയിച്ചു. ചിത്രം സംവിധാനം ചെയ്യുന്നതും സോഹന്‍ റോയ് തന്നെയാകും. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഐ.വി ശശിയുടെ വിയോഗം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങി 33 ഭാഷകളിലായാണ് ഈ ബ്രഹ്മാണ്ഡ ചിത്രം എത്തുക. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം തുടങ്ങും. 25 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ബേര്‍ണിങ് വെല്‍സിലേക്കുള്ള അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.