മഹീന്ദ്രയുടെ ഡ്രൈവറില്ലാ ട്രാക്ടര്‍

0
53

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡ്രൈവറില്ലാത്ത ട്രാക്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജി പി എസ് സഹായത്തോടെ നേര്‍ രേഖയില്‍ സഞ്ചരിക്കാനുള്ള ഓട്ടോ സ്റ്റീര്‍ സംവിധാനമാണ് ഈ ട്രാക്ടറിന്റെ സവിശേഷത. ടാബ് ലെറ്റിന്റെ സഹായത്തോടെ മുന്‍കൂട്ടി തയ്യാറാക്കി വെച്ച് നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് ഈ വാഹനത്തിന്റെ പ്രേത്യകത.

കര്‍ഷകന് കൃഷിയിടത്ത് ഇറങ്ങാതെ തന്നെ കൃഷിജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓട്ടോ ഹെഡ് ലാന്‍ഡ് ടേണ്‍ എന്ന സംവിധാനം ഉപയോഗിച്ച് അടുത്ത ഉഴവുചാലിലേക്ക് മാറ്റാനാകും.
തുടര്‍ച്ചയായി ഉഴുവാനും യാന്ത്രികമായിത്തന്നെ ഉയരുകയും അടുത്ത ചാലില്‍ മാറുമ്പോള്‍ തന്നെ താഴുകയും ചെയ്യും.

ഫാമിന് പുറത്തേക്ക് പോകാതിരിക്കാന്‍ ജിയോ ഫെന്‍സ് ലോക്ക് എന്ന സുരക്ഷാ സംവിധാനവും ഈ ട്രാക്ടറിലുണ്ട്. ഒരു വര്‍ഷത്തിനകം 20 എച്ച് പി മുതല്‍ 100 എച്ച് പി വരെ വരുന്ന എല്ലാ ട്രാക്ടറുകളിലും പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.