മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടുത്തം

0
33

മുംബൈ: മുംബൈ ബാന്ദ്ര ലോക്കല്‍ ട്രെയിന്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ചേരിയില്‍ വന്‍ തീപിടിത്തം. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെര്‍ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം വന്‍തീപിടിത്തമുണ്ടായിരുന്നു. പടിഞ്ഞാറന്‍ ബാന്ദ്രയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആകെ 16 നിലകളാണ് കെട്ടിടത്തിലുള്ളത്. ഐശ്വര്യയുടെ മാതാവ് 12ാം നിലയിലാണ് താമസം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12ാം നിലയിലാണ് താമസം.