ലാവ്‌ലിന്‍; പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ അപ്പീല്‍

0
45

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയിട്ടുള്ളത്.

ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടണമെന്ന ഉത്തരവ് ന്യായീകരിക്കാനാവില്ലെന്ന് സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പ്രതിപ്പട്ടികില്‍ ഉള്‍പ്പെട്ടവര്‍ക്ക് കേസില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും.

വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കെ, ചെങ്കുളം-പള്ളിവാസല്‍- പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്ലിനുമായി ഉണ്ടാക്കിയ 374 കോടിയുടെ കരാര്‍ സര്‍ക്കാരിനും വൈദ്യുത വകുപ്പിനും നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.