ചേരുവകള്‍
അരി വറുത്തത് – 1 കിലോ
ശര്‍ക്കര (ചീകിയത്) – 3 കപ്പ്
ഞാലി പൂവന്‍പഴം – 2-3 എണ്ണം
തേങ്ങ ചിരവിയത് – 2 കപ്പ്
നെയ്യ് – 50 ഗ്രാം
ഏലയ്ക്ക ചതച്ചത്- 10 എണ്ണം
വയണയില – ആവശ്യത്തിന്
ഓലക്കാല് – ആവശ്യത്തിന്
തയാറാക്കുന്ന രീതി
ഒരു പാത്രത്തില്‍ വറുത്തവച്ച അരിപ്പൊടിയും ശര്‍ക്കര ചീകിയതും പഴവും നെയ്യും തേങ്ങയും എല്ലാം കൂടി ഒരുമിച്ച് ചേര്‍ത്ത് കുഴയ്ക്കുക. മാവില്‍ ഏലയ്ക്കാ ചതച്ചത് കൂടി വിതറി കുഴയ്ക്കണം. മാവ് ചപ്പാത്തി മാവിനേക്കാള്‍ അല്പം കൂടി മയം വേണം. പിന്നീട് വയണയില കുമ്പിള് കോട്ടി വാരി വയ്ക്കുകയോ ഈര്‍ക്കിലില്‍ മാല മുത്തു പോലെ കോര്‍ക്കുകയോ ചെയ്യാം.
ഒരു ഇഡലി പാത്രത്തില്‍ വെള്ളം എടുത്ത് ഒരു തട്ട് മാത്രം വെച്ചിട്ട് നമ്മള് വയണയിലയില്പൊതിഞ്ഞ് ഈര്‍ക്കിലില്‍ കോര്‍ത്തു വച്ചിരിക്കുന്ന മാവ് ഈര്‍ക്കിലിന്റെ രണ്ടറ്റവും പിടിച്ച് ഇഡലിത്തട്ടില്‍ ചുറ്റി വയ്ക്കുക. അതിനു ശേഷം ആവിയില്‍ 30-40 മിനിട്ട് വേവിക്കുക. തണുത്തതിനുശേഷം ഇലയില്‍ നിന്നും പൊളിച്ച് തെരളിയപ്പം കഴിക്കാവുന്നതാണ്.