ഫ്ളാക്സ സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ലിപോലൈസിസ് ശക്തിപ്പെടുത്തി വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാന്‍ ഇത് സഹായിക്കുന്നു.
മുളപ്പിച്ച ധാന്യങ്ങള്‍ വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാനുള്ള മറ്റൊരു പ്രധാന വഴിയാണ്. ഇവ ശരീരത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും രക്തത്തില്‍ കൂടുന്ന ഗ്ലൂക്കോസ് തോത് നിയന്ത്രിക്കും
ധാരാളം ഫൈബര്‍ കലര്‍ന്ന ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കുക. ഫൈബര്‍ ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു നീക്കി ദഹനം ശക്തിപ്പെടുത്താന്‍ സഹായിക്കും.
ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. വയര്‍ നിറയ്ക്കാനും ദഹനത്തിനും വയറ്റിലടിയുന്ന കൊഴുപ്പു കളയാനും സഹായിക്കുന്നു.
ബെറികള്‍ വയറ്റിലെ കൊഴുപ്പു കളയുന്ന പ്രധാനപ്പെട്ട ഒന്നാണ്. സ്ട്രാബെറി, ക്രാന്‍ബെറി മുതലായവ ഏറെ ഗുണകരമാണ്.
ഡ്രൈ നട്സ് ശരീരത്തിന് ഏറെ പോഷണം നല്‍കും. അതോടൊപ്പം വയറും തടിയുമെല്ലാം കുറയാന്‍ സഹായിക്കുന്നു. ബദാം പോലുള്ള നട്സ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.