വിദ്യാഭ്യാസമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന ആരോപണവുമായി അനില്‍ അക്കര

0
50

തൃശൂര്‍: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് സംഘപരിവാറുമായി പൂര്‍വ്വബന്ധമുണ്ടെന്ന ആരോപണവുമായി അനില്‍ അക്കര എം എല്‍ എ. കുട്ടിക്കാലത്ത് രവീന്ദ്രനാഥ് എറണാകുളം ചേരാനല്ലൂരില്‍ ആര്‍ എസ് എസ് ശാഖയില്‍ അംഗമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എ ബി വി പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഇതെല്ലാം ശരിയാണെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നുവെന്നും അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പിലാക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി അനില്‍ അക്കര എം എല്‍ എ രംഗത്തെത്തിയത്.