കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയോടെ അടഞ്ഞുകിടക്കുന്ന ട്രിനിറ്റി സ്കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം.
വിദ്യാര്‍ഥി സമരം മൂലം നിലവില്‍ സ്കൂള്‍ അടഞ്ഞു കിടക്കുകയാണ്. രക്ഷകര്‍ത്താക്കളുടെ സഹായത്തോടെയാണ് സ്കൂള്‍ തുറക്കാന്‍ നീക്കം നടത്തുന്നത്.
സമരത്തെ നേരിടാന്‍ മാനേജ്മെന്റിന് ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്കൂള്‍ തുറക്കാന്‍ മാനെജ്മെന്റ് നീക്കം നടത്തുന്നത്.
ആരോപണവിധേയരായ ന്ന മുഴുവന്‍ ജീവനക്കാരേയും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഇക്കഴിഞ ഇരുപതാം തീയതിയാണ് ട്രിനിറ്റി സ്കൂള്‍ അടച്ചുപൂട്ടിയത്.
പ്രതിഷേധത്തിന്നിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കാന്‍ മാനേജ്മെന്റ് സഹായം അഭ്യര്‍ഥിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പിറ്റിഐ മീറ്റിങ്ങില്‍ ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ മാനേജ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്കൂള്‍ തുറക്കാന്‍ അധികൃതര്‍ നീക്കം സജീവമാക്കിയത്.