അമേരിക്കയെ മറികടന്ന് ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

0
41

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയെന്ന സ്ഥാനം ചൈന നേടിയത് 2013ലാണ്.ഇപ്പോള്‍ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്.
സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 4 കോടി സ്മാര്‍ട്ട് ഫോണുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇതില്‍തന്നെ സാംസങിന്റെയും ഷവോമിയുടെയും വിഹിതം 46.5ശതമാനമാണ്.

ഈയിടെ വ്യാപകമായ 4ജി സേവനവും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയതും അമേരിക്കയെ പിന്തള്ളി ഇന്ത്യയെ രണ്ടാമതെത്താന്‍ സഹായിച്ചു.

94 ലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റാണ് സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. രണ്ടാംസ്ഥാനത്തുള്ള ഷവോമിയാകട്ടെ 92 ലക്ഷം ഫോണുകളും വിപണിയില്‍ വിറ്റഴിച്ചു.

15000 മുതല്‍ 20,000 രൂപവരെ വില വരുന്ന ഫോണുകള്‍ കൂടുതലായി വിറ്റഴിച്ചത് സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളാണ്