ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമത സുപ്രീം കോടതിയില്‍

0
35

ന്യൂഡല്‍ഹി; സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രീംകോടതിയില്‍. മമതയുടെ ഹര്‍ജിയില്‍ തിങ്കഴാഴ്ച കോടതി വാദം കേള്‍ക്കും. തന്റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നു പറഞ്ഞു നേരത്തെ മമത കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു.

അധാര്‍ നമ്പരുമായി മൊബൈല്‍ ലിങ്ക് ചെയ്യില്ലെന്നും ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ മമതയുടെ പ്രസ്താവന.
മൊബൈല്‍ നമ്പരുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ കണക്ഷനുകള്‍ ഡിസ്‌കണക്ട് ചെയ്യുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. പുതിയ സിംകാര്‍ഡുകള്‍ക്ക് അപേക്ഷിക്കുമ്പോഴും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.