ഐഎസില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി വിവരം

0
51

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന്‌ഐഎസിലേക്ക് പോയ അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. മുണ്ടശേരി സ്വദേശി ഷജില്‍, പാപ്പിനിശേരി സ്വദേശി ഷമീര്‍, മകന്‍ സല്‍മാന്‍, ചാലാട് സ്വദേശി ഷഹനാദ്, കണ്ണൂര്‍ സ്വദേശി റിഷാല്‍ എന്നിവര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് കണ്ടെത്തിയ തലശേരി സ്വദേശി ഹംസ, ഐഎസിലേക്ക് പോയ മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ കണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. യു.എ.പി.എ 38, 39 വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിയിട്ടുള്ളത്.

ഇവരില്‍ റിഷാല്‍, ഷജീല്‍, ഷമീര്‍ എന്നിവരുടെ ഭാര്യമാരും മക്കളുമടക്കമുള്ളവര്‍ വിവിധ പ്രദേശങ്ങളില്‍ ക്യാംപുകളിലുണ്ട്. എന്നാല്‍ റിഷാലിന്റെ മരണം സംബന്ധിച്ച് മാത്രം വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് ബഹ്‌റിനില്‍ എത്തിച്ച് അവിടെ നിന്നാണ് തീവ്ര മതപഠനവും ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള മുറകള്‍ പഠിപ്പിക്കുന്നതെന്നാണ് വിവരം.