ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം

0
43
3D blue background with abstract stock diagrams with arrow

മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ തുടരുന്നു.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 83 പോയന്റ് നേട്ടത്തില്‍ 33,230ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 10,358ലുമെത്തി.

ബിഎസ്ഇയിലെ 1151 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, ലുപിന്‍, ഐടിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് കൊട്ടക് മഹീന്ദ്ര, സിപ്ല, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, തുടങ്ങിയവ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ടെക് മഹീന്ദ്ര, വേദാന്ത, ആക്സിസ് ബാങ്ക് യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, തുടങ്ങിയവ നഷ്ടത്തിലുമാണ്.