കര്‍ണാടക മന്ത്രി കെ.ജെ.ജോര്‍ജിനെതിരെ സിബിഐ കേസ്

0
32

ന്യൂഡല്‍ഹി: കര്‍ണാടക മന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജിനെതിരെ സിബിഐ കേസ്. ആത്മഹത്യാപ്രരണാ കുറ്റത്തിനാണ് കേസെടുത്തത്.
കര്‍ണാടക ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലാണ് ജോര്‍ജിനെതിരായ കേസ് എടുത്തത്.

മുന്‍ ഐജി പ്രണവ് മൊഹന്തി, മുന്‍ എഡിജിപി എ.എം. പ്രസാദ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ മടിക്കേരിയില്‍ 2016 ജൂലൈ 16നാണു ഗണപതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസ് സിബിഐക്കു വിട്ടുകൊണ്ട് സെപ്റ്റംബറിലാണ് സുപ്രീംകോടതി ഉത്തരവ് വന്നത്.

മരണത്തിന് തൊട്ടുമുൻപ് എം.കെ.ഗണപതി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ. ജോർജിനും എ.എം. പ്രസാദിനും പ്രണോയ് മൊഹന്തിക്കുമെതിരെ തന്നെ അപമാനിച്ചതായി ആരോപണമുന്നയിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂലായ് ഏഴിനാണ് കർണാടകയിലെ മടിക്കേരിയിൽ ഗണപതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന സർക്കാർ അന്വേഷിച്ച കേസ് പിന്നീട് സുപ്രീം കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. പഴയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് അന്വേഷിച്ചെതെന്നും ഇന്ന് എഫ്ഐആറിന്റെ മുഴുവൻ വിവരങ്ങളും ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് കെ.ജെ ജോർജ് പറഞ്ഞു. ജോർജിന്റെ രാജി ആവശ്യം ഉന്നയിച്ച് ബിജെപി രംഗത്തുണ്ട്.