ദേഹാസ്വാസ്ഥ്യം; സോണിയാ ഗാന്ധി ആശുപത്രിയില്‍

0
48

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെയാണ് സോണിയയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഷിംലയില്‍ വിശ്രമത്തിലായിരുന്ന സോണിയ പെട്ടെന്നു ഡല്‍ഹിയിലേക്കു മടങ്ങുകയായിരുന്നു. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.