ദ്വിദിന സന്ദര്‍ശനത്തിന്നായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന്‍ കേരളത്തില്‍ എത്തും

0
50

തിരുവനന്തപുരം; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നു വൈകുന്നേരം കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് തലസ്ഥാനത്ത് എത്തുന്ന അദ്ദേഹത്തിനു വൈകീട്ട് ആറിനു സംസ്ഥാന സര്‍ക്കാര്‍ പൌരസ്വീകരണം ഒരുക്കിയിട്ടുണ്ട്.

വൈകീട്ട് 6.30 നു ടാഗോര്‍ തിയറ്ററിലാണ് പൌര സ്വീകരണം. ഉച്ചയ്ക്ക് 2.50 നു പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തുന്നത്. വൈകീട്ട് 3.3നു പള്ളിപ്പുറത്ത് ടെക്നോസിറ്റി പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിക്കും. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വൈകീട്ട് 5.30 നു അദ്ദേഹം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. നാളെ രാവിലെ അദ്ദേഹം കൊച്ചിയിലേക്ക് തിരിക്കും. രാവിലെ 11 നു ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഡല്‍ഹിയിലേക്ക് മടങ്ങും.