പാലക്കാട് ഐഐടി ക്ക് ആയിരം കോടിയുടെ കേന്ദ്രസഹായം

0
41

ന്യൂഡല്‍ഹി;പാലക്കാട് അടക്കം രാജ്യത്തെ ആറ് ഐഐടികള്‍ക്ക് സ്ഥിരം ക്യാംപസ് നിര്‍മിക്കാന്‍ 7002.42 കോടി രൂപ കേന്ദ്രം അനുവദിച്ചു. ആയിരം കോടിയിലേറെ രൂപ പാലക്കാട് ഐഐടിക്ക് ലഭിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറുടെ ഓഫിസ് അറിയിച്ചു. 2021ല്‍ രണ്ടാം ഘട്ടത്തില്‍ 2000 കോടി രൂപയാണു പാലക്കാടിന് ലഭിക്കുക.

2014ല്‍ ആണ് കേന്ദ്രം ഐഐടി പ്രഖ്യാപിച്ചത്. 201516 അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങി. 500 ഏക്കര്‍ സ്ഥലമാണ് ക്യാംപസ് നിര്‍മിക്കാനായി കണ്ടുവച്ചിരിക്കുന്നത്. തുക അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിനന്ദിച്ചു.