ന്യൂഡല്‍ഹി: പെട്രോളിയം ഉല്പന്നങ്ങള് ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കു കീഴില്‍ കൊണ്ടുവരണമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ അഭിപ്രായം. എന്നാല്‍ ഇതിന് അല്പം സമയം വേണ്ടിവന്നേക്കും. കാരണം ജനങ്ങള്‍ ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ഇപ്പോള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചില തെറ്റായ ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍ അടക്കമുള്ളവ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്.
ജിഎസ്ടി എന്നാല്‍ ‘ഗബ്ബര്‍ സിങ് ടാക്സ്’ ആണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. ഈ വിമര്‍ശനങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. മറ്റുള്ളവര്‍ എഴുതി നല്കുന്ന കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സ്വമേധയാ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും ഫട്നാവിസ് അഭിപ്രായപ്പെട്ടു.
ശിവസേനയുടെ മന്ത്രിമാര്‍ അവരുടെ പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് കരുതുന്നവരാണെന്നും ശിവസേന ഒരേസമയം ഭരണകക്ഷിയും പ്രതിപക്ഷവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭാ യോഗങ്ങളില്‍ ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും മന്ത്രിമാര്‍ ഉന്നയിക്കാറില്ലായെന്നും ഫട്നിവാസ് തുറന്നടിച്ചു.