ബ്ലൂവെയില്‍ ചലഞ്ച് ദേശീയ പ്രശ്‌നമെന്ന് സുപ്രീം കോടതി

0
45


ന്യൂഡല്‍ഹി: ബ്ലൂവെയില്‍ ചലഞ്ച് ദേശീയ പ്രശ്‌നമെന്ന് സുപ്രീം കോടതി. ഗെയിമിന്റെ അപകടങ്ങളെക്കുറിച്ച് ദൂരദര്‍ശനും സ്വകാര്യ ചാനലുകളും ബോധവത്കരണ പരപാടികള്‍ സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ബ്ലൂവെയല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ സ്‌നേഹ കലിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. രാജ്യത്ത് ബ്ലൂവെയില്‍ മൂലം 100 പേര്‍ ആത്മഹത്യ ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഗെയിമിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ തയ്യാറാക്കണമെന്നും ചാനലിന്റെ പ്രൈം ടൈമില്‍ ഇത് സംപ്രേക്ഷണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം വീഡിയോ തയ്യാറാക്കി സംപ്രേക്ഷണം ചെയ്യണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ഗെയിമിന്റെ അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.