മകളെ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് അമ്മ (വീഡിയോ)

0
89

തന്റെ മകളെ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് ഒരു അമ്മ. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തന്റെ മകളെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ശല്യം ചെയ്തിരുന്ന യുവാവിനെയാണ് പെണ്‍കുട്ടിയുടെ അമ്മ കൈകാര്യം ചെയ്തത്.

പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് യുവാവിന് കുട്ടിയുടെ വിവരം ലഭിച്ചതെന്നാണ് കിട്ടുന്ന വിവരം. സൗഹൃദബന്ധം സ്ഥാപിക്കാന്‍ എന്ന പോലെ പരിചയത്തിലായ യുവാവ് തുടര്‍ന്ന് പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ ചോദിക്കുകയായിരുന്നു. ശല്യം സഹിക്കാനാകാതെ ഈ അമ്മ യുവാവിനെ നേരിട്ട് കാണണമെന്ന് അഭ്യര്‍ത്ഥിച്ച് മ്യൂസിയത്തില്‍ എത്തിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവാവിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.