മെസ്സിയെക്കാള്‍ കേമന്‍ കോഹ്‌ലി

0
39


ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ മെസ്സിയെയും പിന്നിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പട്ടികയില്‍ ഏഴാമതെത്തിയ കോഹ്‌ലി ബാര്‍സിലോനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയെയാണ് പിന്നിലാക്കിയത്. ക്രിക്കറ്റില്‍ നേട്ടക്കണക്കുകളില്‍ മുന്നേറുന്ന കോഹ്ലി വിപണി മൂല്യത്തിലും മുന്‍പന്തിയിലാണ്.

ഒന്‍പതാം സ്ഥാനത്താണ് മെസ്സി. ആദ്യപത്തില്‍ ഇടംപിടിച്ച ഏക ക്രിക്കറ്റ് താരവും കോഹ്‌ലിയാണ്. ടെന്നിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ആണ് ഒന്നാമത്. പട്ടികയില്‍ നാലാമനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുണ്ട്.

1 റോജര്‍ ഫെഡറര്‍: ടെന്നിസ്- 37.2 ദശലക്ഷം ഡോളര്‍ (ഏകദേശം 240 കോടി രൂപ)

2 ലെബ്രോണ്‍ ജയിംസ്: ബാസ്‌കറ്റ് നമബോള്‍- 33.4 ദശലക്ഷം ഡോളര്‍ (ഏകദേശം 216 കോടി രൂപ)

3 ഉസൈന്‍ ബോള്‍ട്ട്: അത്‌ലറ്റിക്‌സ്- 27 ദശലക്ഷം ഡോളര്‍ (ഏകദേശം 174 കോടി രൂപ)

4 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: ഫുട്‌ബോള്‍- 21.5 ദശലക്ഷം ഡോളര്‍ (ഏകദേശം 139 കോടി രൂപ)

5 ഫില്‍ മിക്കല്‍സന്‍ : ഗോള്‍ഫ് – 19.6 ദശലക്ഷം ഡോളര്‍ (ഏകദേശം 127 കോടി രൂപ)

6 ടൈഗര്‍ വുഡ്‌സ്: ഗോള്‍ഫ് -16.6 ദശലക്ഷം ഡോളര്‍ (ഏകദേശം 107 കോടി രൂപ)

7വിരാട് കോഹ്‌ലി: ക്രിക്കറ്റ്- 14.5 ദശലക്ഷം ഡോളര്‍(ഏകദേശം 94 കോടി രൂപ)

8 റോറി മക്ല്‍റോയി: ഗോള്‍ഫ് – 13.6 ദശലക്ഷം ഡോളര്‍ (ഏകദേശം 88 കോടി രൂപ)

9 ലയണല്‍ മെസ്സി: ഫുട്‌ബോള്‍- 13.5 ദശലക്ഷം ഡോളര്‍ (ഏകദേശം 87.5 കോടി രൂപ)

10 സ്റ്റീഫന്‍ കറി: ബാസ്‌കറ്റ്‌ബോള്‍ -13.4 ദശലക്ഷം (ഏകദേശം 87 കോടി രൂപ)