യന്ത്രത്തില്‍ പണം കൈയ്യില്‍ മദ്യകുപ്പി

0
46

യന്ത്രത്തില്‍ പണം നിക്ഷേപിച്ചാല്‍ മദ്യക്കുപ്പി കയ്യില്‍ കിട്ടുന്ന കാലം അടുത്തിരിക്കുന്നു. മദ്യവില്പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വിതരണ യന്ത്രം (ഡിസ്‌പെന്‍സിങ് മെഷീന്‍) സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശയുമായി ബിവറേജസ് കോര്‍പ്പറേഷന്‍.

ഒരു വര്‍ഷത്തിനകം കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാകുന്നതോടെ പുതിയ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. സമീപത്തെ ബവ്‌കോ മദ്യശാലകള്‍ എവിടെയെന്നും ഉദ്ദേശിക്കുന്ന ബ്രാന്‍ഡ് മദ്യം എവിടെയാണ് സ്‌റ്റോക്കുള്ളതെന്നുമെല്ലാം ഉപഭോക്താവിന് അറിയാന്‍ കഴിയുന്ന ആപ്പുകളാണു തയ്യാറാക്കുക.

തിരക്ക് കൂടുതലുള്ള കടകളില്‍ നിന്നു നിശ്ചിത അകലത്തില്‍ യന്ത്രം സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശയാണു നികുതി സെക്രട്ടറിക്കു നല്‍കിയത്. 100 രൂപയുടെ ഗുണിതങ്ങളായി വരുന്ന വിവിധ ബ്രാന്‍ഡ് മദ്യം യന്ത്രത്തില്‍ സൂക്ഷിക്കും. 500 രൂപയുടെ കുപ്പിയാണ് വേണ്ടതെങ്കില്‍ 500 രൂപ യന്ത്രത്തില്‍ നിക്ഷേപിച്ചശേഷം ബ്രാന്‍ഡ് തിരഞ്ഞെടുത്താല്‍ മതി. നിമിഷങ്ങള്‍ക്കുള്ളില്‍ യന്ത്രം വഴി കുപ്പി ലഭിക്കും.

മദ്യത്തിന്റെ വ്യാപനമല്ല മദ്യക്കടകള്‍ക്കു മുന്‍പിലെ തിരക്കും അപരിഷ്‌കൃതമായ വില്‍പനയും അവസാനിപ്പിക്കുന്നതിനുള്ള ബദല്‍ സംവിധാനമൊരുക്കുകയാണ് ഉദ്ദ്യേശ്യം.