രഞ്ജി ട്രോഫിയില്‍ കേരളത്തിന് 131 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

0
52

തിരുവനന്തപുരം: അനന്തപുരി വീണ്ടും കേരളത്തിന്റെ ഭാഗ്യമൈതാനമായി . തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കെസിഎ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കരുത്തരായ രാജസ്ഥാനെ 131 റണ്‍സിന് തകര്‍ത്ത് കേരളം വീണ്ടും വിജയവഴിയില്‍. രണ്ടാം ഇന്നിങ്‌സില്‍ തോല്‍വി ഒഴിവാക്കുന്നതിന് ശക്തമായി ചെറുത്തുനിന്ന രാജസ്ഥാന്‍ താരങ്ങളെ 211 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് കേരളം സീസണിലെ രണ്ടാം ജയം നേടിയത്. 343 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച രാജസ്ഥാന്‍ 71 ഓവറില്‍ 182 റണ്‍സിന് എല്ലാവരും പുറത്തായി. 30.4 ഓവറില്‍ 85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫാണ് രണ്ടാം ഇന്നിങ്‌സില്‍ രാജസ്ഥാനെ തകര്‍ത്തത്. മല്‍സരത്തിലാകെ 10 വിക്കറ്റും അര്‍ധസെഞ്ചുറിയും സെഞ്ചുറിയും ഉള്‍പ്പെടെ 184 റണ്‍സുമെടുത്ത ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍.

സ്‌കോര്‍: കേരളം 335, 250/4 ഡിക്ലയേര്‍ഡ്, രാജസ്ഥാന്‍ 243, 211

ഇന്നത്തെ വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് കേരളത്തിന് 12 പോയിന്റായി. തിരുവനന്തപുരത്തു നടന്ന ആദ്യ മല്‍സരത്തില്‍ കരുത്തരായ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച കേരളം രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്തിനോട് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുമ്പയിലെ കെസിഎ മൈതാനത്ത് കേരളം വീണ്ടും വിജയം വരിച്ചത്.