വില്ലന്‍ മൊബൈലില്‍ പകര്‍ത്തി മോഹന്‍ലാല്‍ ആരാധകന്‍

0
47

Related image
കണ്ണൂര്‍: മോഹന്‍ലാലിനോടുള്ള ആരാധന മൂത്ത് ‘വില്ലന്‍’ സിനിമയുടെ ആദ്യ ഷോ കാണാനെത്തിയ ആരാധകന്‍ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് പടത്തിലെ രംഗങ്ങള്‍ പകര്‍ത്തുന്നതു കണ്ട വിതരണക്കാരുടെ പ്രതിനിധി ഇയാളെ കയ്യോടെ പിടിച്ച് പോലീസിനെ ഏല്‍പ്പിച്ചു.

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ ഇന്നായിരുന്നു റിലീസ്. രാവിലെ എട്ടിനു കണ്ണൂര്‍ സവിത തിയറ്ററില്‍ ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു. തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയാണു പ്രദര്‍ശനമൊരുക്കിയത്. അതിനിടയിലാണു യുവാവ് ആവേശം മൂത്ത് സ്റ്റണ്ട് രംഗത്തില്‍ മൊബൈലില്‍ പകര്‍ത്തിയത്.

മലയോരമേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണു കുടുങ്ങിയത്. ചെമ്പന്തൊട്ടിയില്‍ നിന്നു പുലര്‍ച്ചെ പുറപ്പെട്ടാണു ഇയാള്‍ സിനിമ കാണാനായി നഗരത്തിലെത്തിയത്. പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെ
ന്നും ആരാധനയും ആവേശവും മൂത്തു ചെയ്തു പോയതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.