വെളുക്കാം ബദാമിലൂടെ

0
91

ബദാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അത്യുത്തമമാണ്. ഇത് കഴിക്കുന്നത് ചര്‍മ്മത്തിന് ചെറുപ്പം നല്‍കും മുഖത്തെ ചുളിവുകള്‍ അകറ്റും. ബദാം സൗന്ദര്യത്തിനായി പലതരത്തില്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് നിറം ലഭിക്കാന്‍ ബദാം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തേനില്‍ കുഴച്ച് മുഖത്ത് പുരട്ടാം ഇത് ചര്‍മ്മത്തിന്റെ നിറം കൂട്ടും.

ബദാം ഓയില്‍ മുഖത്ത് പുരട്ടി ദിവസവും അഞ്ചു മിനിട്ട് നേരം മസാജ് ചെയ്യുക മുഖത്ത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. വെളുത്ത നിറം ലഭിക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കും. മുഖം മൃദുവാക്കുവാനും സഹായിക്കും.

ബദാം ഓട്‌സ് എന്നിവ തുല്യഅളവില്‍ പൊടിച്ച് പച്ചപാലില്‍ കലര്‍ത്തി മുഖത്ത് പുരട്ടാം ഇത് നിറം വര്‍ദ്ധിപ്പിക്കും.

ഒരു സ്പൂണ്‍ ബദാം പൊടി ഒരു മുട്ടയുടെ വെള്ളയില്‍ കലര്‍ത്തുക. ഇതില്‍ അര സ്പൂണ്‍ നാരാങ്ങാനീര് കലര്‍ത്തി മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം

 

ബദാം കുതിര്‍ത്തത് അരച്ച് മഞ്ഞള്‍ കടലമാവ് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടാം വെളുപ്പ് ലഭിക്കും

ബദാം അരച്ചതും പപ്പായ പഴുത്തതും കലര്‍ത്തി മുഖത്ത് പുരട്ടാം ഇത് വെളുപ്പു നല്‍കാന്‍ നല്ലതാണ്.

 

ബദാം പൊടിച്ചതും ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും തൈരില്‍ ചേര്‍ത്ത് അല്ലെങ്കില്‍ പച്ചപാലില്‍ ചേര്‍ത്ത് കലര്‍ത്തി പുരട്ടാം വെളുപ്പു ലഭിക്കും.