ബാര്‍സിലോന; ഇനി മുതല്‍ തങ്ങള്‍ സ്വതന്ത്ര രാജ്യമാണെന്ന് സ്പെയിനുമായി വിഘടിച്ചു നില്ക്കുന്ന കാറ്റലോണിയയുടെ പ്രഖ്യാപനം. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്താന്‍ സ്പാനിഷ് സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. ഇതിനായി കാറ്റലോണിയന്‍ പാര്‍ലമെന്റ് പ്രത്യേക പ്രമേയവും പാസാക്കി. എന്നാല്‍ ഈ പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്ന് സ്പെയിന് പ്രധാനമന്ത്രി മറിയാനോ റജോയി വ്യക്തമാക്കി.
സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തുമെന്ന സ്പെയിന് പ്രധാനമന്ത്രി മറിയാനോ റജോയിയുടെ പ്രഖ്യാപനം കാറ്റലോണിയ ഭരണത്തലവന് കാര്‍ലസ് പുജമോണ്ട് നേരത്തേ തള്ളിയിരുന്നു. രാജ്യതാല്പര്യം സംരക്ഷിക്കാനെന്ന പേരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം ഭരണഘടന അട്ടിമറിക്കലാണെന്നു കാറ്റലോണിയ പാര്‍ലമെന്റ് സ്പീക്കര്‍ കാര്‍മെ ഫോര്കാഡെല് ആരോപിച്ചിരുന്നു. എന്നാല്‍, അട്ടിമറി നീക്കം നടത്തുന്നതു പ്രാദേശിക ഭരണകൂടമാണെന്ന നിലപാടിലാണ് സ്പെയിന്.
സ്വയംഭരണാവകാശം റദ്ദാക്കി കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പെയിന് ഭരണകൂടത്തിന്റെ നീക്കത്തെ നിസ്സഹകരണ സമരത്തിലൂടെ നേരിടാനായിരുന്നു കാറ്റലോണിയയുടെ ആലോചന. കേന്ദ്രഭരണത്തിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നല്കാന് സ്പെയിന് സെനറ്റ് കൂടാനിരിക്കെയാണ് കാറ്റലോണിയ പാര്‍ലമെന്റ് ചേര്‍ന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.