2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സര്‍വ്വാധിപത്യം

0
94

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നേരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ രാമചന്ദ്രന്‍ മാസ്റ്ററിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയക്കും ഒരു തുറന്ന കത്ത് എന്ന തലക്കെട്ടിലാണ് പോസ്റ്റ് നല്കിയിരിക്കുന്നത്.

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നാല്‍ നിങ്ങളുടെ കേരള പാര്‍ശ്വവര്‍ത്തി കോണ്‍ഗ്രസ് കമ്മിറ്റി എന്നാണോ കരുതി വച്ചിരിക്കുന്നതെന്ന രൂക്ഷമായ ചോദ്യമാണ് മാസ്റ്റര്‍ പോസ്റ്റിലൂടെ ഉയര്‍ത്തുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് തോറ്റതിന് കാരണം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സര്‍വ്വാധിപത്യം കാരണമാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. കേരളാകോണ്‍ഗ്രസിനെ മുച്ചൂടും തകര്‍ക്കാമെന്ന ആരോടെങ്കിലും വാക്ക് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം