എല്‍.ഡി.എഫ് സര്‍ക്കാരിന് നേരെ രൂക്ഷവിമര്‍ശനങ്ങളുമായി ഇടതുപക്ഷ സഹയാത്രികനും ജനശക്തിയുടെ എഡിറ്ററുമായ ജി.ശക്തിധരന്. ഭൂമി കൈയേറ്റ കേസില്‍ കുറ്റാരോപിതനായ തോമസ് ചാണ്ടിയെ പോലെ ആസ്തിയുണ്ടായിരുന്നുവെങ്കില് എ.കെ ശശീന്ദ്രനും ഇ.പി ജയരാജനും അവരുടെ മന്ത്രിക്കസേര തെറിക്കില്ലായിരുന്നുവെന്നാണ് ജി.ശക്തിധരന്റെ ആരോപണം. തോമസ് ചാണ്ടി വായ് തുറന്നാല്‍ പല ഇടതുപക്ഷ നേതാക്കളുടെയും പൊയ്മുഖം പുറത്ത് വരുമെന്നും അതുകൊണ്ടാണ് ചാണ്ടിയുടെ നേര്‍ക്ക് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്നും അദ്ദേഹം പറയുന്നു. നിയമത്തിന്റെ ദൃഷ്ടിയില് തോമസ് ചാണ്ടി കുറ്റം ചെയ്തിട്ടുണ്ടെന്നും മന്ത്രിസഭയിലെ ആണ് സരിതയാണെന്നും അദ്ദേഹം പരിഹസിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം