അനധികൃത ഇറക്കുമതി; വന്‍ സിഗരറ്റ് ശേഖരം മുംബൈയില്‍ പിടികൂടി

0
43

മുംബൈ: അനധികൃതമായി ഇറക്കുമതി ചെയ്ത വന്‍ സിഗരറ്റ് ശേഖരം മുംബൈയില്‍ പിടികൂടി.നികുതി വെട്ടിച്ച്‌ ഇറക്കുമതി ചെയ്ത 6.92 കോടിയുടെ വിദേശനിര്‍മിത സിഗരറ്റാണ് പിടികൂടിയത്.

ഇന്തോനേഷ്യന്‍ നിര്‍മിതമായ ഗുദാംഗ് ഗരം എന്ന സിഗരറ്റാണ് പിടിച്ചെടുത്തത്.സിഗരറ്റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഭീവന്‍ഡിയിലെ ഒരു ഫ്ളാറ്റില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.