അരുണിമ സിന്‍ഹയുടെ ജീവിതം സിനിമയാകുന്നു

0
67

ലക്‌നൗ: എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിതയായ അരുണിമ സിന്‍ഹയുടെ(29) ജീവിതം സിനിമയാകുന്നു. ധര്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണു സിനിമയൊരുക്കുക. നടി കങ്കണ റനൗട്ട് ആണ് മുഖ്യവേഷം ചെയ്യാനും സിനിമ സംവിധാനം ചെയ്യാനും താല്പര്യം പ്രകടിപ്പിച്ചതെന്ന് അരുണിമ പറയുന്നു.

അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ദേശീയ വോളിബാള്‍ താരവും യു പി സ്വദേശിനിയുമായ അരുണിമയ്ക്കു 2011 ലാണു ട്രെയിനില്‍ നിന്നു വീണു തന്റെ കാല്‍ നഷ്ടമായത്.

യാത്രക്കാരെ ശല്യപ്പെടുത്തിയതിന് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സാമൂഹ്യവിരുദ്ധര്‍ ഇവരെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പക്ഷേ , നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ 2013-ല്‍ അരുണിമ സിന്‍ഹ എവറസ്റ്റ് കീഴടക്കി.