ആക്ഷന്‍ ഹീറോ ബിജു ബോളിവുഡില്‍ സിങ്കം 3

0
37

എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രശസ്ത സംവിധായകന്‍ രോഹിത് ഷെട്ടിയാകും സിനിമ ഹിന്ദിയില്‍ ഒരുക്കുക. നായകനായി എത്തുക അജയ് ദേവ്ഗണ്‍ ആയിരിക്കും.

മുന്‍പ് സൂര്യ നായകനായ ‘സിങ്ക’ത്തിന്റെ റീമേക്ക് ചെയ്യാനായിരുന്നു രോഹിത്തിന്റെ പദ്ധതി. ‘സിങ്കം 3’ എന്ന പേരില്‍ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഇതേ പേരില്‍ ‘ആക്ഷന്‍ ഹീറോ ബിജു’വാകും ചെയ്യുക എന്നാണ് ബോളിവുഡില്‍ നിന്നുവരുന്ന പുതിയ വാര്‍ത്തകള്‍.