ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയം

0
32

കാകമിഖാറ: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയം.സിംഗപ്പൂരിനെതിരെ എതിരില്ലാതെ പത്ത് ഗോള്‍ നേടിയാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത് .ഏഷ്യാ കപ്പില്‍ ഇന്ത്യ ഗംഭീരമായ തുടക്കമാണ് കാഴ്ചവെച്ചത്.

നവജ്യോത് കൗര്‍, നവനീത് കൗര്‍, റാണി എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും, ലാല്‍റെം സിയാമി, ദീപ് ഗ്രെയിസ്, സോണിക, ഗുര്‍ജിത് കൗര്‍ എന്നിവര്‍ ഓരോ ഗോളും നേടി. രണ്ടാം ക്വാര്‍ട്ടറില്‍ നാല് ഗോളുകള്‍ നേടിയതോടെ ഇന്ത്യ ആദ്യ പകുതിയില്‍ ആറ് ഗോളുകള്‍ കരസ്ഥമാക്കി. അന്‍പതാം മിനിട്ടില്‍ നവജ്യോത് കൗര്‍ നേടിയ ഫീല്‍ഡ് ഗോളായിരുന്നു ഒടുവിലത്തേത്.