ഒഴിഞ്ഞ കസേരകളിലേക്ക് അഭിഭാഷകര്‍ക്ക് ജഡ്ജിമാരുടെ ക്ഷണം, ക്ഷണം നിരസിച്ച് അഭിഭാഷകരും

0
135


കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ഹൈക്കോടതി വജ്രജൂബിലി ആഘോഷ സമാപന വേളയില്‍ ജഡ്ജിമാര്‍ മുതിര്‍ന്ന അഭിഭാഷകരെ ക്ഷണിച്ച സംഭവം ശ്രദ്ധ പിടിച്ചുപറ്റി. ജഡ്ജിമാര്‍ ക്ഷണിച്ച സംഭവം മാത്രമല്ല മുതിര്‍ന്ന അഭിഭാഷകര്‍ ആ ക്ഷണത്തോട് പ്രതികരിച്ച രീതിയും അതേ ശ്രദ്ധ തന്നെ പിടിച്ചുപറ്റി.

ഹൈക്കോടതി അങ്കണത്തില്‍ പ്രത്യേക സ്റ്റേജ് കെട്ടിയായിരുന്നു ഇന്ന്  ചടങ്ങ് നടത്തിയത്. സ്റ്റേജിനോട് ചേര്‍ന്ന് ജഡ്ജിമാര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ പ്രത്യേകം നിരത്തിയിരുന്നു. അതിനു എതിര്‍വശത്തയാണ് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് കസേരകള്‍ സജ്ജമാക്കിയത്.

ജഡ്ജിമാര്‍ക്കുള്ള ഇരിപ്പിടത്തില്‍ കസേരകള്‍ അധികമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്ന ഒന്ന് രണ്ടു ജഡ്ജിമാര്‍ ഈ കസേരകളില്‍ ഇരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെ ക്ഷണിച്ചു. മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഒപ്പമാണ് മുന്‍ എജി ദണ്ഡപാണിയും, സുമതി ദണ്ഡപാണിയും അടക്കമുള്ളവര്‍ ഇരുന്നത്.

ജഡ്ജിമാരുടെ ക്ഷണം അഭിഭാഷകര്‍ നിരസിച്ചു. ഞങ്ങള്‍ക്ക് ഇരിപ്പിടം ഇവിടെയാണ്. അതുകൊണ്ട് തന്നെ അങ്ങോട്ടേക്ക് വരുന്നില്ല. മുതിര്‍ന്ന അഭിഭാഷകര്‍ പ്രതികരിച്ചു. പക്ഷെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ ജഡ്ജിമാര്‍ വീണ്ടും അഭിഭാഷകരെ ക്ഷണിച്ചു. വീണ്ടും ക്ഷണമുയര്‍ന്നപ്പോള്‍ അഭിഭാഷകര്‍ വീണ്ടും ക്ഷണം നിരസിച്ചു. ജഡ്ജിമാര്‍ അവര്‍ക്കുള്ള കസേരകളിലും, അഭിഭാഷകര്‍ അവര്‍ക്കുള്ള കസേരയിലും ചടങ്ങുകള്‍ കഴിയും വരെ തുടരുകയും ചെയ്തു.