തൃശൂരില്‍ 13 കാരനെ പുലി ആക്രമിച്ചു

0
79

തൃശൂര്‍: മലക്കപ്പാറയില്‍ 13 കാരനെ പുലി ആക്രമിച്ചു. പുലിയുടെ ആക്രമണത്തില്‍ 13 കാരന്റെ മുഖത്തും കാലിനും മുറിവേറ്റിട്ടുണ്ട്. കുട്ടിയെ ടാറ്റ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ദിവിന്‍ കുമാറിനെയാണു പുലി ആക്രമിച്ചത്. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. പേടിച്ചരണ്ട കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്.