തോക്ക് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചു

0
42


കോട്ടയം: തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി ഗൃഹനാഥന്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി വേരുകടപ്പനാല്‍ ഷാജു ഇസ്രയേല്‍ (53) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

രാവിലെ കട്ടിലില്‍ ഇരുന്ന് തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്. വെടിശദബ്ദം കേട്ട് എത്തിയ ഭാര്യയാണ് തലയ്ക്ക് വെടിയേറ്റ നിലയില്‍ ഷാജു കിടക്കുന്നത് കണ്ടത്.

ഷാജുവിന്റെ പേരില്‍ ലൈസന്‍സുള്ള ഗണ്ണില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്. ആത്മഹത്യാ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.