‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ലെ ആദ്യ ഗാനം റിലീസ് ചെയ്തു

0
47

ജയസൂര്യ ചിത്രം ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഒരു കാര്‍ട്ടൂണ്‍ വീഡിയോ ആണ് ‘നാല് കൊമ്പുള്ള കുഞ്ഞാന’ എന്ന ഗാനം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ആലാപനം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കിയിരിക്കുന്നു.

രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, ധര്‍മജന്‍, ഗിന്നസ് പക്രു, സുനില്‍ സുഖദ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ‘ നവംബറില്‍ തിയേറ്ററുകളില്‍ എത്തും.